ദേശീയ സീനിയർ വോളി; കേരള വനിതകൾ ഫൈനലിൽ

ചെന്നൈയിൽ നടക്കുന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ ഫൈനലിൽ കടന്നു. സെമയിൽ കേരളം നേരിട്ടുള്ള സെറ്റുകൾക്ക് ബംഗാളിനെ തോൽപിച്ചു. ഏകപക്ഷീയമായ ഫൈനലിൽ 25-18, 25-9, 29-9 എന്ന സ്കോറിനാണ് കേരളത്തിൻറെ ജയം. അവസാന പത്ത് വർഷവും കേരളം ഫൈനലിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട റെയിൽവേയോട് തോൽക്കുകയായിരുന്നു.