മുഹമ്മദ് ഷമി അതിവേഗം 100 വിക്കറ്റ് ക്ലബിൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് ക്ലബിലെത്തുന്ന ഇന്ത്യൻ ബൌളറെന്ന റെക്കോർഡ് മുഹമ്മദ് ഷമിക്ക് സ്വന്തം. ന്യുസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ മാർട്ടിൽ ഗപ്റ്റിലിനെ പുറത്താക്കിയാണ് ഷമിയുടെ നേട്ടം. ഏകദിനത്തിൽ ഷമിയുടെ അൻപത്തിയാറാം മത്സരമായിരുന്നു ഇത്.

ഓസ്ട്രേലിയൻ പര്യടനത്തിലെ മികവ് ന്യൂസീലൻഡിലും തുടരുന്ന ഷമി 59 ഏകദിനത്തിൽ 100 വിക്കറ്റിലെത്തിയ ഇർഫാൻ പഠാൻറെ റെക്കോർഡാണ് മറികടന്നത്. സഹീർ ഖാൻ 65 മത്സരത്തിലും അജിത് അഗാർക്കർ 67 മത്സരത്തിലും ജവഗൽ ശ്രീനാഥ് 68 മത്സരത്തിലും 100 വിക്കറ്റ് ക്ലബിലെത്തിയിരുന്നു.

44 കളിയിൽ 100 വിക്കറ്റഇലെത്തിയ അഫ്ഗാനിസ്ഥാൻറെ റഷീദ് ഖാനാണ് രാജ്യാന്തര ക്രിക്കറ്റിലെ റെക്കോർഡിന് ഉടമ. മിച്ചൽ സ്റ്റാർക്ക് 52 ഏകദിനത്തിലും സഖ്ലൈൻ മുഷ്താഖ് 53 ഏകദിനത്തിനും ഷെയ്ൻ ബോണ്ട് 54 ഏകദിനത്തിലും ബ്രെറ്റ് ലീ 55 ഏകദിനത്തിലും 100 വിക്കറ്റ് നേടിയിട്ടുണ്ട്.