രഞ്ജി ട്രോഫി: കേരളം ഇന്ന് പഞ്ചാബിനെതിരെ

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഞായറാഴ്ച്ച കേരളം പഞ്ചാബിനെ നേരിടും.പഞ്ചാബ് മൊഹാലി ഐ.സ് ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയത്തിയത്തില്‍ രാവിലെ 9.30ന് മത്സരം ആരംഭിക്കും.

 സീസണിൽ കേരളത്തിന്റെ ഏഴാമത്തെ മത്സരമാണിത്. ആറ് മത്സരങ്ങളില്‍ നിന്നായി 20 പോയിന്റോടെ ഗ്രൂപ്പ് എ -ഗ്രൂപ്പ് ബിയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. 11 പോയിന്റോടെ പതിമൂന്നാം സ്ഥാനത്താണ് പഞ്ചാബ്.

ടീമംഗങ്ങള്‍: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജുവിശ്വനാഥ്, റോഹന്‍ പ്രേം,വി.എ.ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണുവിനോദ്, സിജോമോന്‍ ജോസഫ്,  സന്ദീപ് എസ് വാര്യര്‍, നിധീഷ്. എം.ഡി, ബേസില്‍ തമ്പി, രാഹുല്‍.പി, വിനൂപ് എസ് മനോഹരന്‍,അഭിഷേക് മോഹന്