ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ ഉത്തേജക മരുന്ന് ഉപയോഗം കുറയുന്നു

ഇന്ത്യയിലെ കായിക രംഗത്ത് ഉത്തേജക മരുന്ന് ഉപയോഗം കുറയുന്നു. ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി കഴിഞ്ഞ വര്‍ഷം നടത്തിയ 3174 പേരുടെ രക്ത, മൂത്ര സാംപിള്‍ പരിശോധനയില്‍ കുടുങ്ങിയത് 71 താരങ്ങള്‍. ഇതില്‍ 21പേരും അത്‌ലറ്റുകള്‍. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് പരിശോധനാ ഫലം പുറത്തുവിട്ടത്.

2015ല്‍ നടത്തിയ പരിശോധനയില്‍ 110 പേര്‍ നിരോധിത മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ന് 4,734 താരങ്ങളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 2017ല്‍ ഇത് 71 ആയി ചുരങ്ങി. ഒന്‍പതുപേരുടെ പരിശോധനാ ഫലം പുറത്തുവിട്ടിട്ടില്ല. സംശയനിവാരണം പൂര്‍ത്തിയാവാത്തതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമായതിനാലാണ് ഇത്.

കഴിഞ്ഞവര്‍ഷം 815 അത്‌ലറ്റുകളെയാണ് നാഡ പരിശോധനാ വിധേയമാക്കിയത്. ഇതില്‍ നിരോധിത മരുന്ന് ഉപയോഗിച്ചത് 21താരങ്ങള്‍. രണ്ടാം സ്ഥാനത്തുള്ളത് ഭാരോദ്വഹകരാണ്. 25 പേരാണ് പട്ടികയിലുള്ളത്.

ബോഡിബില്‍ഡിംഗിലെ ഒന്‍പതും ഗുസ്തിയിലും ബോക്‌സിംഗിലും നാലുവീതവും വോളിബോളിലും ജൂഡോയിലും രണ്ടുവീതവും ഫുട്‌ബോളിലും ഹോക്കിയിലും ഓരോപേരും ഉത്തേജക മരുന്ന് ഉപയോഗിച്ചവരുടെ പട്ടികയിലുണ്ട്.