ധോണിക്ക് ഇന്ത്യന്‍ ആരാധകരുടെ കൂവല്‍

ഏകദിന ക്രിക്കറ്റില്‍ പതിനായിറം റണ്‍സ് പൂര്‍ത്തിയാക്കിയ എം എസ് ധോണിക്ക് ആരാധകരുടെ കൂവല്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിയാണ് കൂലിന് കാരണം. ഇന്ത്യ 86 റണ്‍സിന് തോറ്റ കളിയില്‍ 59 പന്തില്‍ ധോണി 37 റണ്‍സാണ് നേടിയത്.

നാല്‍പ്പത്തിയാറാം തുടങ്ങുമ്പോള്‍ ഇന്ത്യക്ക് 30 പന്തില്‍ 110 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അസാധ്യമായ സാഹചര്യങ്ങളില്‍  ഇന്ത്യയെ പലപ്പോഴും കരകയറ്റിയിട്ടുള്ള ധോണിക്ക് പക്ഷേ, താളം കണ്ടെത്താനായില്ല. ഇതോടെയാണ് ആരാധകര്‍ ധോണിയെ കൂവലോടെ സ്വീകരിച്ചത്. ധോണി നേരിട്ട ഓരോ പന്തിലും ഗാലറിയില്‍ കൂവലായിരുന്നു.

ഇതേസമയം, ധോണിക്ക് പിന്തുണയുമായി ക്യാപ്റ്റൻ കോലി രംഗത്തെത്തി. എത്രയോ കളികളിൽ ഒറ്റക്ക് ഇന്ത്യയെ ജയിപ്പിച്ചിട്ടുള്ള ധോണിയെ ഇങ്ങനെ വിമർശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് കോലി പറഞ്ഞു.