കിരീടം സ്പെയ്ന്, മോഡ്രിച്ച് മികച്ചതാരം, ഗോൾഡൻ ബൂട്ട് ഹാരി കെയ്ന്
ഗ്രൂപ്പ് ഘട്ടം പൂർത്തിയായതോടെ നടത്തിയ വോട്ടെടുപ്പിൽ സ്പെയ്ൻ ചാമ്പ്യൻമാരാവുമെന്ന് പ്രവചനം. യൂറോപ്പിലെ പ്രമുഖ സ്പോർട്സ് വെബ്സൈറ്റാണ് വോട്ടെടുപ്പ് നടത്തിയത്. 36 ശതമാനം വോട്ടുമായാണ് സ്പെയ്ൻ ഒന്നാമതെത്തിയത്. 17 ശതമാനം വോട്ടുമായി ബ്രസീൽ രണ്ടും 14 ശതമാനം വോട്ടുമായി ബൽജിയം മൂന്നും സ്ഥാനങ്ങളിലെത്തി.
മികച്ച താരത്തിനുള്ള വോട്ടെടുപ്പിൽ ക്രോയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ഒന്നാമതെത്തിയത്. 28 ശതമാനം വോട്ടാണ് മോഡ്രിച്ചിന് കിട്ടിയത്. ബ്രസീലിൻറെ കുടീഞ്ഞോയും ഇസ്കോയും 22 ശതമാനം വോട്ടുവീതം നേടി.
നിരാശപ്പെടുത്തിയ താരങ്ങളിൽ ഒന്നാമൻ സ്പാനിഷ് ഗോളി ഡേവിഡ് ഡിഗിയ ആണ്. ലെവൻഡോസ്കിയും മെസുറ്റ് ഓസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അപ്രതീക്ഷിത താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ക്വിൻറേറോ, ചെറിഷേവ്, ലൊസാനോ എന്നിവരാണ്.
ഇംഗ്ലണ്ടിൻറെ ഹാരി കെയ്ൻ ടോപ് സ്കോറർ ആകുമെന്നാണ് പ്രവചനം. രണ്ടാം സ്ഥാനത്ത് ബൽജിയത്തിൻറെ റൊമേലു ലുകാക്കു.