അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലനം ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ പരിശീലനം നടത്തുന്നത് ഇന്ത്യന്‍ ടീമിനൊപ്പം. വിരാട് കോലിക്കും സംഘത്തിനും നെറ്റ്‌സില്‍ പന്തെറിഞ്ഞാണ് അര്‍ജുന്റെ പരിശീലനം. ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി രവി ശാസ്ത്രിയും അര്‍ജുനെ സഹായിച്ചു.
അടുത്തമാസമാണ് ഇന്ത്യന്‍ എ ടീം ശ്രീലങ്കയിലേക്ക് പോവുക. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തിയ ശേഷം അര്‍ജുന്‍ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകും. അവിടെ ഡബ്ലിയു വി രാമനും സനത് കുമാറിനും കീഴിലായിരിക്കും എ ടീം പരിശീലനം നടത്തുക.
ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ചതുര്‍ദി മത്സരങ്ങള്‍ക്കുള്ള ടീമിലാണ് അര്‍ജുനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ അര്‍ജുനില്ല.
കഴിഞ്ഞ വര്‍ഷവും അര്‍ജുന്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.