നെയ്മര്‍ തിരിച്ചെത്തി; ബ്രസീലിന് രണ്ടുഗോള്‍ ജയം
ലിവര്‍പൂള്‍: ബ്രസീലിയന്‍ ആരാധകര്‍ക്ക് പ്രതീക്ഷയും ആവേശവുമേകി സൂപ്പര്‍ താരം നെയ്മര്‍ കളിക്കളത്തില്‍ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷം നെയ്മര്‍ ബൂട്ടുകെട്ടിയപ്പോള്‍ സന്നാഹമത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ക്രോയേഷ്യയെ തോല്പിച്ചു. നെയ്മറും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.
ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ നെയ്മര്‍ ഫെബ്രുവരി 25ന് പി എസ് ജിയില്‍ കളിക്കവേയാണ് നെയ്മറുടെ കാലിന് പരുക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം കളിത്തട്ടിലിറങ്ങിയ നെയ്മര്‍ കോച്ചിനെയും ആരാധകരെയും നിരാശപ്പെടുത്തിയില്ല. അറുപത്തിയൊന്‍പതാം മിനിറ്റില്‍ കിടിലനൊരു ഗോളിലൂടെയാണ് നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചത്. വേഗവും ഡ്രിബ്ലിംഗും പന്തടക്കവും ചാലിച്ച ഗോള്‍ ആരാധകര്‍ക്ക് നല്‍കിയത് ആവേശപ്പെരുങ്കടല്.
ലിവര്‍പൂള്‍ വിട്ടതിന് ശേഷം കുടീഞ്ഞോ ആദ്യമായി ലിവര്‍പൂള്‍ മൈതാനത്ത് പന്തുതട്ടിയ കളികൂടിയായിരുന്നു. ലിവര്‍പൂള്‍ ആരാധകര്‍ കൂവലോടെയാണ് കുടീഞ്ഞോയെ വരവേറ്റത്. ഇതേസമയം, ലിവര്‍പൂള്‍ താരം ലിവര്‍പൂള്‍ താരം ഫിര്‍മിനോ ഗോള്‍ നേടിയത് ചെമ്പടയുട ആരാധകര്‍ക്ക് സന്തോഷം പകരുകയും ചെയ്തു.
ഞായറാഴ്ച ഓസ്ട്രിയക്കെതിരെയാണ് ബ്രസീലിന്റെ അവസാന സന്നാഹമത്സരം. ലോകകപ്പില്‍ ആദ്യമത്സരം ജൂണ്‍ 17ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ.